Wednesday, August 11, 2010

Tanzil : Quran Navigator

Tanzil : Quran Navigator

അസ്സലാമു അലൈക്കും.

നമ്മില്‍ അധികപേരും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരാണല്ലോ, വളരെയധികം ഉപകാരപ്രദവും അതേ പോലെ ഉപദ്രവകരവുമായ ഒരു സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കുക എന്നതാണ് ഏറ്റവും അനുയോജ്യമായത്. കൂടുതല്‍പേര്‍ ഈലോക ജീവിതത്തിലോ മരണാനന്തര ജീവിതത്തിലോ ഒരു ഉപകാരവും ഇല്ലാത്ത മറിച്ചു ഉപദ്രവകരമായേക്കാവുന്ന രീതിയലുള്ള വിഷയങ്ങളിലാണ് വിലപ്പെട്ട സമയം ഇന്റര്‍നെറ്റില്‍ കളയുന്നത്.
ഇന്റര്‍നെറ്റ് എന്ന 'ഈ' അറിവിന്റെ സാഗരത്തില്‍ ചില വെബ്സൈറ്റുകള്‍ നമുക്ക് പരിചയമില്ലാത്തതിനാല്‍  ഉപയോഗിക്കാന്‍ സാധിക്കുന്നില്ല എന്നത് യാഥാര്‍ത്ഥ്യം.  നമ്മില്‍ ചുരുക്കംപേര്‍ ഉപയോഗിക്കുന്നതും എന്നാല്‍ പലര്‍ക്കും പരിജയമില്ലത്തതുമായ്‌ ഒരു നല്ല വെബ്സൈറ്റ് ആണ് തന്‍സില്‍ - ഖുര്‍ആന്‍ നാവിഗേറ്റര്‍ സൈറ്റ്‌.

ഓണ്‍ണലൈന്‍ ഖുര്‍ആനില്‍ വളരെ നല്ല ഒരു വെബ്സൈറ്റ് ആണ് ഇവിടെ ലിങ്ക് നല്‍കിയിട്ടുള്ള ഈ സൈറ്റില്‍ നാമുക്ക് ലഭ്യമാകുന്നത്. പതിനെട്ടോളോം ലോകപ്രശസ്തരായ പ്രമുഖ ഖാരിഈങ്ങളുടെ ഇമ്പമുള്ള പാരായണവും പലഭാഷകളിലുമുള്ള പരിഭാഷയും ഈ സൈറ്റില്‍ ലഭ്യമാണ്.

വെബ്പേജ് ഓപണ്‍ ആയശേഷം Browse എന്നതിന് താഴെ നമുക്ക് 'സൂറത്ത്, "ആയത്ത്" എന്നിവ സെലെക്ടു ചെയ്യാം, അതിനു താഴെയുള്ള Recitation മെനുവില്‍ നിന്നും ഇഷ്ടമുള്ള പാരായണം (ഓഡിയോ) സെലക്ട് ചെയ്യാം, താഴെയുള്ള Translation മെനുവില്‍ Malayalam : അബ്ദുല്‍ ഹമീദ്‌ & പറപ്പൂര്‍ സെലെക്ടുചെയ്‌താല്‍ മലയാളം പരിഭാഷയും ലഭിക്കും. താഴെയുള്ള Fixed Translation Box സെലെക്ടുചെയ്താല്‍ കൂടുതല്‍ നന്നായിരിക്കും. ‍    

http://tanzil.net/#9:34
Best Regards
Hifsul

4 comments:

MT Manaf said...

Ramadan mubarak
An unexpected arrival here!
Let know more people about your posts
Congrats!

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഉപകാരപ്രദം തന്നെ. എന്തെങ്കിലും കുറിപ്പ് കൂടി ഒപ്പം ആകാമായിരുന്നു
ആശംസകള്‍

HIFSUL said...

@MT. Manaf. thanks for your visit and comments
@ഇസ്മയില്‍ , കുറിപ്പെഴുതാന്‍ മറന്നു അടുത്ത പോസ്റ്റില്‍ ശ്രദ്ധിക്കാം..
ഇവിടം സന്ദര്‍ശിച്ചതിനും കമെന്റിയത്തിനും നന്ദി.

Mohiyudheen MP said...

THANKS INDEED AND WELL ATTEMPT...

MAY ALLAH BLESS YOU